കാമുകിയുമായി കിടക്ക പങ്കിട്ട ഭര്‍ത്താവിനെ ഭാര്യ കയ്യോടെ പിടികൂടി കയ്യും കാലും കൂട്ടി കെട്ടി മുള കൊണ്ട് നിര്‍മ്മിച്ച കൂട്ടിനകത്ത് ആക്കി നദിയിലേക്ക് വലിച്ചെറിഞ്ഞു. ചൈനയിലെ മാവൊമിംഗ് നഗരത്തില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന പ്രതികാര വാര്‍ത്ത. സംഭവത്തിന്റെ വീഡിയൊ വൈറല്‍ ആയിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍. നദിയിലേക്ക് മുങ്ങിത്താഴ്ന്ന യുവാവിനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷിച്ചത്. ചൈനയില്‍ നിലനിന്നിരുന്ന പ്രാചീന ശിക്ഷരീതിയാണ് ഭര്‍ത്താവിനോട് പകവീട്ടാന്ഭാര്യ ഉപയോഗിച്ചത്. അവിഹിതത്തിന് പിടിയിലാകുന്നവരെ പന്നികളെ കുടുക്കുന്ന കൂട്ടിനുള്ളിലാക്കി നദികളിലെക്ക് വലിച്ചെറിയുന്ന ശിക്ഷാരീതി ചൈനയില്‍ പണ്ട് നിലവിലുണ്ടായിരുന്നു.
