,

മെറ്റേർണിറ്റി ഫോട്ടോഷൂട്ടിന് ഭാര്യ വിസമ്മതിച്ചു: പകരം ഭർത്താവ് ചെയ്തതത് , വൈറലായി ചിത്രങ്ങള്‍


വിവാഹ ഫോട്ടോഷൂട്ട് പോലെ തന്നെ മെറ്റേർണിറ്റി ഫോട്ടോ ഷൂട്ടും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങിലാവാറുണ്ട്. ചിലർ ഇത്തരം ഫോട്ടോഷൂട്ടുകൾ ചെയ്യാൻ ഇഷ്ടപ്പെടാറില്ല. അത്തരമൊരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വെെറലാവുന്നത്. വിദേശത്ത് മെറ്റേർണിറ്റി ഫോട്ടോഷൂട്ട് നടത്താൻ വിസമ്മതിച്ചിരിക്കുകയാണ് ഒരു ഭാര്യ. എന്നാൽ ഫോട്ടോഷൂട്ടിനു ഭാര്യ വിസമ്മതിച്ചപ്പോൾ ഭർത്താവ് ചെയ്തതത് ഇങ്ങനെ. ഭാര്യയ്ക്ക് പകരം ഭർത്താവ് തന്നെ മോഡലായി. വലിയ വയർ പുറത്തുകാണിച്ച് കിടിലൻ ഗർഭധാരണ ഫോട്ടോഷൂട്ടും സംഘടിപ്പിച്ചു. ഭർത്താവ് ഫെയ്‌സ്ബുക്കിൽ അപ്‌ലോഡ് ചെയ്‌ത ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഗർഭിണികൾ ഉപയോഗിക്കുന്നത് പോലുള്ള വസ്ത്രങ്ങൾ അദ്ദേഹം ധരിച്ചു. സ്ത്രീകൾ ചെയ്യുന്നത് പോലെ ചിത്രങ്ങൾക്ക് പോസ് ചെയ്തു. എന്തായാലും ഭർത്താവിന്റെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%