,

പ്രധാന മന്ത്രിയുടെ വിളിയിൽ ഞെട്ടി നിൽക്കുമ്പോൾ ദുൽഖറിന്റെ സമ്മാനവും. വിനായകന്റെ കണ്ണ് നിറഞ്ഞു


നവോദയ പ്ലസ് ടു സിബിഎസ്ഇ പരീക്ഷയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിനായകനെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കുകയായിരുന്നു. ആ സംഭാഷണം പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രക്ഷേപണം ചെയ്തിരുന്നു. പ്ലസ് ടു സിബിഎസ്ഇ പരീക്ഷയിൽ കൊമേഴ്സ് ആയിരുന്നു വിനായകന്റെ വിഷയം. 500 മാർക്കിൽ 493 മാർക്ക് നേടിയാണ് ജവഹർ നവോദയ യിൽ നിന്ന് വിനായക് വിജയം നേടിയത്. ഇതിനു പിന്നാലെയാണ് ഇന്നലെ വിനായകനെ തേടി ദുൽഖറിന്റെ ഫോൺ കാൾ എത്തിയത്. ഉമ്മയുടെ ഫോണിലേക്ക് എത്തിയ ദുൽഖറിന്റെ വിളി വലിയ സർപ്രൈസ് ആയി പോയി എന്ന് വിനായകൻ പറയുന്നു. അങ്ങനെ ഒരു കോൾ പ്രതീക്ഷിക്കുന്നില്ലല്ലോ. എന്നോട് നന്നായി പഠിക്കണം എന്ന് പറഞ്ഞു. ഇത്രയും മാർക്ക് വാങ്ങിയതിന് അഭിനന്ദിച്ചു. ഒരു സമ്മാനം നാളെ വീട്ടിൽ എത്തുമെന്നും പറഞ്ഞിരുന്നു. അദ്ദേഹം കൊടുത്തയച്ച സമ്മാനം ഇന്ന് വീട്ടിലെത്തി.

തുറന്നു നോക്കിയപ്പോൾ സാംസങ്ങിന്റെ സ്മാർട്ട്ഫോണാണ്. എങ്ങനെയാണ് ഈ സന്തോഷം പറഞ്ഞറിയിക്കേണ്ടതെന്നു വിനായകന് അറിയില്ല. ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് താരത്തിന്റെ ഫോൺകോൾ വന്നപ്പോൾ പ്രിയ താരത്തിന് ജന്മദിനാശംസകൾ പറയാൻ പോലും വിട്ടു പോയി എന്ന സങ്കടത്തിലാണ് ഈ മിടുക്കൻ. കോൾ വന്നപ്പോൾ എനിക്ക് എന്താണ് പറയേണ്ടത് ഒന്നും അറിയില്ലായിരുന്നു. അതിനിടെ ബർത്ത് ഡേ വിഷ് ചെയ്യാനും വിട്ടുപോയി.

ഫോൺ വെച്ചു കഴിഞ്ഞപ്പോഴാണ് വിഷ് ചെയ്തില്ലല്ലോ എന്ന് ഓർത്തത്. സമ്മാനം കിട്ടിയതിനു ശേഷം നന്ദി അറിയിക്കാൻ അദ്ദേഹത്തെ വിളിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ കണക്ട് ആയില്ല. ഇനി വിളിക്കുമ്പോൾ വൈകിയാണെങ്കിലും ജന്മദിനാശംസകൾ പറയണം. ഒപ്പം ഒരുപാട് ഒരുപാട് നന്ദി. ദുൽകർ മാത്രമല്ല സുരേഷ് ഗോപിയും കേന്ദ്ര മന്ത്രിമാരും, എംപി മാരും എം എൽ എമാരുമെല്ലാം ആശംസകളുമായി എത്തി . ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദ പഠനം നടത്താനുള്ള അപേക്ഷ നൽകി കാത്തിരിക്കുകയാണ് വിനായക്.IAS എടുക്കണം എന്നാണ് മനസ്സിൽ.. പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ലഭിക്കുമെന്ന് പ്രധാന മന്ത്രി ഉറപ്പ് നൽകി.. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന ഒരുകൊച്ചു കുടുംബം.. മുവാറ്റുപുഴ ആണ് വീട് കൃഷിക്കാരൻ ആണ് അച്ഛൻ. ഒരുപാട് ഉയരങ്ങളിലെത്താൻ വിനായകന് സാധിക്കട്ടെ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%