വിജയത്തിന്റേയും ധര്‍മ്മ സംരക്ഷണത്തിന്റേയും സന്ദേശമാണ് നവരാത്രി നല്‍കുന്നത്. അതുകൊണ്ട് തന്നെ ഈ ദിനങ്ങള്‍ ഭക്ത്യാദരപൂര്‍വ്വം അറിഞ്ഞ് ആചരിക്കണം. നവരാത്രി ദിവസങ്ങളിലെ ആദ്യ മൂന്ന് നാള് ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് നാള് ലക്ഷിമിയായും അവസാന മൂന്ന് നാള് സരസ്വതിയായും സങ്കല്‍പ്പിച്ചാണ് പൂജ നടത്തുന്നത്. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രി ആഘോഷത്തില്‍ പ്രാധാന്യം. ഇത്തവണ വിജയദശമിയുടെ പ്രത്ര്യേകത എന്തെന്നാല്‍ ക്ഷേത്ര ദര്‍ശനത്തിന് പോയി കുട്ടികളുടെ ആഗ്രഹമനുസരിച്ച് കുട്ടിളെ എഴിത്തിനിരുത്തല് നടത്താന്‍ കഴിയാത്ത വര്‍ഷമാണ്.
