,

പെണ്‍കുട്ടി ‘ആന്‍റി’ എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല; യുവതികൾ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു; വീഡിയോ


മാര്‍ക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയെ ‘ആന്‍റി’ എന്ന് വിളിച്ച പെണ്‍കുട്ടിയെ യുവതികൾ ക്രൂരമായി മര്‍ദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പെണ്‍കുട്ടി ‘ആന്‍റി’ എന്ന് വിളിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് കാഴ്ചക്കാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ചെകിടത്തും മറ്റ് ശരീര ഭാഗങ്ങളിലും യുവതി അടിക്കുകയായിരുന്നു. യുവതിയെ പിടിച്ചുമാറ്റാന്‍ മാര്‍ക്കറ്റിലെത്തിയ മറ്റ് സ്ത്രീകള്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വനിതാ പൊലീസ് എത്തിയാണ് മര്‍ദനത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ചത്. സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി മാര്‍ക്കറ്റില്‍ വന്‍ ജനത്തിരക്കായിരുന്നു. കാഴ്ചക്കാരില്‍ ഒരാൾ പകര്‍ത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വീഡിയോ വൈറലായി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%