,

മകനെ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്: ശരണ്യയുടെ യഥാര്‍ത്ഥ കാമുകന്‍ താനല്ലെന്ന് നിധി​ന്‍,, നാര്‍കോ അനാലിസിസ് വേണമെന്ന് ആവശ്യം


തയ്യിലില്‍ ഒന്നരവയസുകാരനെ അമ്മ ശരണ്യ കടലിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പുതിയ വഴിത്തിരിവ്‌. പുനരന്വേഷണം ആവശ്യപ്പെട്ട്‌ കേസിലെ രണ്ടാം പ്രതി നിധിന്‍ കോടതിയെ സമീപിച്ചു. നിധിനും കാമുകി ശരണ്യയും ഗൂഢാലോചന നടത്തിയാണ്‌ കൊലപാതകം ആസൂത്രണം ചെയ്‌തന്നൊണ്‌ പോലീസ്‌ കുറ്റപത്രത്തില്‍ പറയുന്നത്‌. എന്നാല്‍ താനല്ല യഥാര്‍ത്ഥ കാമുകന്‍ എന്നാണ് ഇയാള്‍ പറയുന്നത്. കൃത്യത്തിന്റെ തലേന്ന് കാമുകന്‍ രണ്ടര മണിക്കൂറോളം ശരണ്യയുമായി സംസാരിച്ചിരുന്നു. കൊലപാതകം ഭര്‍ത്താവിന്റെ തലയിലിട്ട് കാമുകനൊപ്പം ജീവിക്കുകയായിരുന്നു പദ്ധതി ഭര്‍ത്താവാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ പറഞ്ഞത്.

എന്നാൽ ഈ മൊഴി വാസ്തവവിരുദ്ധമാണെന്നാണ് നിധിന്റെ ആരോപണം. മാത്രമല്ല, കേസിലെ സാക്ഷിയായ പാലക്കാട് സ്വദേശിയായ യുവാവുമായി ശരണ്യയ്ക്ക് ബന്ധമുണ്ടെന്നും ഹർജിയിൽ പറയുന്നു. ശരണ്യ നൽകിയത് തെറ്റായ മൊഴിയാണെന്നും നാർകോ അനാലിസിസിന് വിധേയമാക്കിയാൽ തന്റെ നിരപരാധിത്വം ബോധ്യപ്പെടുമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേസിൽ പോലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും നിധിൻ ആരോപണമുന്നയിച്ചിട്ടുണ്ട്.

What do you think?

1 point
Upvote Downvote

Total votes: 1

Upvotes: 1

Upvotes percentage: 100.000000%

Downvotes: 0

Downvotes percentage: 0.000000%