,

വിവാഹ വേദിയില്‍ സ്‌പോട്ട് കൊറിയോഗ്രഫിയുമായി പ്രിയ നടിമാര്‍ ; വൈറലായി വീഡിയോ


ഒരു വിവാഹ വേദിയില്‍ വിവാഹാഘോഷത്തിന്റെ ഭാഗമായി നടിയും നര്‍ത്തകിയുമായ സാനിയ ഇയ്യപ്പന്റെ നൃത്തമാണ് വൈറല്‍ ആവുന്നത്. സാനിയയെ കൂടാതെ നടിമാരായ പ്രിയ വാര്യരും അനാര്‍ക്കലി മരക്കാരും ഡാന്‍സ് ചെയ്യാനൊപ്പമുണ്ട്. അപ്രതീക്ഷിതമായി മാറുന്ന താളത്തിനനുസരിച്ച് മൂന്ന് പേരും ചേര്‍ന്ന നടത്തുന്ന സ്‌പോട്ട് കൊറിയോഗ്രഫിയാണ് വീഡിയോയെ വ്യത്യസ്തമാക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രഫറായ ജിക്‌സണ്‍ ഫ്രാന്‍സിസിന്റെയും സിജ രാജന്റെയും വിവാഹത്തിനാണ് താരങ്ങള്‍ എത്തിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹം നടന്നത്. വിവാഹ ചടങ്ങിലെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആണ്. സിജു വില്‍സണ്‍, ശബരീഷ് വര്‍മ, പേളി മാണി, അവതാരകന്‍ ജീവ തുടങ്ങിയവരൊക്കെ വിവാഹത്തിന് എത്തിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%