ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം: മോൾക്ക് 2 വയസുള്ളപ്പോൾ ആണ് ഏട്ടന്റെ മരണം. 22കാരിയായ ഒരു പെണ്ണ് ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ് നഷ്ടപ്പെട്ടുപോയ അവളെ എല്ലാവരും സഹാനുഭൂതിയോടെ നോക്കി, പിന്നെ പിന്നെ അവൾക്കുമേൽ വേലി കെട്ടി തീർക്കാനുള്ള പടയോട്ടം ആയിരുന്നു. വിധവകൾ അവർക്ക് നല്ലൊരു വസ്ത്രം ധരിക്കാൻ പാടില്ല നെറ്റിയിൽ പൊട്ടു തൊടാൻ പാടില്ല മംഗള കാര്യങ്ങൽ നടക്കുമ്പോൾ അവിടെയും അവൾ പാടില്ല…. ഒരു ആൺ സുഹൃത്തിനോട് മിണ്ടിയാൽ ജോലി സ്ഥലത്ത് നിന്ന് വൈകി വന്നാൽ അവൾ അവിടെ പിഴയാകും…..എല്ലാ കുത്ത് വാക്കുകളിലൂടെ പടവെട്ടി ഇന്ന് കാണുന്ന ഞാനായി മാറാൻ എന്റെ ശക്തി എന്റെ മോള് മാത്രമായിരുന്നു….. സിംഗിള്‍ പേരന്റിംഗ് അതൊരു യുദ്ധം തന്നെയാണ്…
