സിനിമാതാരങ്ങളായ വിഷ്ണു ഗോവിന്ദ്, ഗോകുലന്, കരിക്കിലൂടെ ശ്രദ്ധേയയായ അനഘ മരിയ വര്‍ഗ്ഗീസ്, നര്‍ത്തകനായ ഗോപു കിരണ്‍ സദാശിവന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തി, സമകാലീന വാര്‍ത്തകളില്‍ എവരെയും ഞെട്ടിച്ച ചില സംഭവങ്ങള്‍ കോര്‍ത്തിണിക്കി അവതരിപ്പിച്ചിരിക്കുന്ന ഹ്രസ്വചിത്രമാണിത്. മനോജ് വിനോദ് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് L2R. L2R എന്ന പേര് എന്താണ് എന്നതു തന്നെയാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ കഥയും ചിന്തയും. വാര്‍ത്തകള്‍ വായിക്കുന്നത് കൊണ്ടും കോമണ്‍സെന്‍സ് ഉള്ളതുകൊണ്ടും ഇതിലെ കഥ ഏവര്‍ക്കും പരിചിതമായിരിക്കും എന്ന തുറന്നു പറച്ചിലിലൂടെയാണ് ഈ ചിത്രം അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്.
സ്വരൂപ് ഫിലിപ്പ് ആണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. സെലിബ്രേഷന്‍സ് തീയേറ്റര്‍ എന്ന ബാനറില്‍ ഗോപുകിരണ്‍ സദാശിവനാണ് ചിത്രം നിര്‍മ്മിച്ചത്.