,

ഒരിക്കലും ഉണരില്ല എന്ന് കരുതിയ ഉറക്കത്തിൽ നിന്നും എനിക്ക് പടച്ചവൻ ഒരു പുതുജന്മം കൂടി തന്നു ച വൈറലായി കുറിപ്പ്


തനിക്ക് അനുഭവിക്കേണ്ടി വന്ന ഒരു നിമിഷത്തെപറ്റിയാണ് ശാരിജ പറയുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്ന പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,വേർപാട് സുഖമുള്ള ഒരു അനുഭൂതി എന്നൊക്കെ പല നോവലുകളിലും, കഥകളിളും വായിച്ചിട്ടുണ്ട്, അതൊക്കെ ശെരിയാണ് എന്ന് വിശ്വസിച്ച ഒരാളായിരുന്നു ഞാൻ.കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞാൻ ന്റെ പ്രിയതമനോട് പറഞ്ഞിരുന്നു;”വേർപാടിന്റെ മുന്നിൽ പോലും ഞാൻ തോറ്റുകൊടുക്കില്ല നസിയേ”, ഒന്ന് പുച്ഛിച്ചു ചിരിച്ചട്ടേ ഞാൻ മരണത്തിന് മുന്നിൽ കീഴടങ്ങു എന്ന്.ഇങ്ങനെ പറഞ്ഞു എങ്കിലും ഇത്ര പെട്ടെന്ന് വേർപാട് ന്റ മുന്നിൽ ഒരു guest റോളിൽ എത്തും എന്ന് പ്രതീക്ഷിച്ചില്ല. സത്യത്തിൽ ഈ ഒരു അനുഭവ കുറിപ്പ് എഴുതാൻ പോലും ഞാൻ ഈ ഭൂമിക്ക് മുകളിൽ ഇണ്ടാകും എന്ന് കരുതിയതല്ല.വേർപാട് ഒട്ടും സുഖമുള്ള ഒന്നല്ല..

താരാവുന്നതിൽ വെച്ച് ഏറ്റവും കൂടുതൽ വേദനയും വെപ്രാളവും സമ്മാനിച്ചു കൊണ്ടേ അത് നമ്മെ കൊണ്ട് പോകു എന്ന സത്യം ഞാൻ മനസിലാക്കി,ഒക്കെ അവസാനിക്കാൻ പോകുന്നു എന്ന് തോന്നിയ നിമിഷം.ശ്വാസമുട്ടിന്റെ ഇടയിൽ കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ട വെളുത്തപ്രകാശവും ഓടിക്കളിക്കുന്ന ചിത്രശലഭങ്ങളും ന്റെ നെഞ്ചിടിപ്പു കൂട്ടി.മടക്കയാത്രക്കുള്ള സമയമായി.ഇനി ഞാൻ ഒരു ഓർമ മാത്രം.ശരീരം ആകെ വരിഞ്ഞു മുറുക്കുന്ന പോലെ, അസഹനീയമായ വേദനകൊണ്ട് നിക്ക് ശ്വാസം ഒട്ടും എടുക്കാൻ പറ്റണില്ല, ചുറ്റും നിൽക്കുന്ന നഴ്‌സൻമ്മാരും, ഡോക്ടർസും ന്റെ പേര് വിളിക്കുന്നതും, Don’t worry ശാരിജ u’ll be alright soon എന്ന് പറയുന്നത് എനിക്ക് കേൾക്കാം,തിരിച്ചു മറുപടി പറയാൻ കഴിയുന്നില്ലെങ്കിലും മനസ് കൊണ്ട് ഞാൻ പറഞ്ഞു,

എനിക്ക് പോകണ്ട തിരികെ വരണം എന്ന്, ന്റെ മറുപടി വാക്കുകൾ ആയിട്ടല്ല കണ്ണുനീരായി ആണ് പുറത്തേക്ക് വന്നത്, അപ്പോൾ ആരോ പറഞ്ഞു ടെൻഷൻ ആകരുത് Bp vary ചെയ്യുന്നു,Pulse താഴുന്നു,ടെൻഷൻ വേണ്ട, ഇൻജെക്ഷൻ start ചെയ്യാൻ പോകുവാണ്,ശാരിജ എല്ലാം പെട്ടെന്ന് ശെരിയാകും..പിന്നീട് ഓക്സിജൻ മാസ്ക് വെച്ച ഒരോർമ മാത്രമേ എനിക്കുള്ളൂ.പതുക്കെ ന്റെ ഓർമ മറഞ്ഞു തുടങ്ങി..അപ്പോൾ ഞാൻ കണ്ടത് ഒരു സിനിമയിൽ എന്ന പോലെ എനിക്ക് പ്രിയപ്പെട്ടവരുടെ മുഖങ്ങളും, എനിക്ക് പ്രിയപ്പെട്ട നിമിഷങ്ങളും ആയിരുന്നു. ഒരിക്കലും ഉണരില്ല എന്ന് കരുതിയ ഉറക്കത്തിൽ നിന്നും എനിക്ക് പടച്ചവൻ ഒരു പുതുജന്മം കൂടി തന്നു.ഹോസ്പിറ്റലിൽ നിന്ന് പടിയിറങ്ങുമ്പോൾ ഞാൻ ആലോചിക്കുവായിരുന്നു, 4പേർ ചേർന്ന് വെള്ള പുതപ്പിച്ചു കൊണ്ട് പോകേണ്ട ഞാൻ, 2പേരുടെ സഹായത്തോടെ നടന്ന് പോകാൻ കഴിഞ്ഞല്ലോ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%