,

വളരെ കഠിനമായ യോഗാ മുറ അഭ്യസിച്ച് സംയുക്ത വര്‍മ്മ ; വീഡിയോ


മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് സംയുക്ത വർമ്മ. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ സംയുക്ത വർമ്മ സിനിമാ രംഗത്ത് വളരെ കുറച്ച് കാലം മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്കിലും കേവലം ചുരുങ്ങിയ സമയം കൊണ്ട് വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി സംയുക്ത മാറിയിരുന്നു. നടൻ ബിജു മേനോനുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് താരം വിട്ടു നിൽക്കുകയാണ് സംയുക്ത. എങ്കിലും പരസ്യചിത്രങ്ങളിലൂടെ സംയുക്ത ഇടയ്ക്കിടെ പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. സംയുക്ത യോഗയിൽ അഗ്രഗണ്യയാണ്. ഇത് പലപ്പോഴായി ആരാധകർ കണ്ടിട്ടുമുണ്ട്. ഇപ്പോഴിതാ സംയുക്തയുടെ പുതിയ യോഗാഭ്യാസത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. യോഗ ചെയ്യുന്നതിൻ്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സംയുക്ത വളരെ കഠിനമായ യോഗാ മുറയാണ് ഇപ്പോൾ ചെയ്യുന്നത്.

What do you think?

-2 points
Upvote Downvote

Total votes: 2

Upvotes: 0

Upvotes percentage: 0.000000%

Downvotes: 2

Downvotes percentage: 100.000000%