റിയാലിറ്റി ഷോ അവതാരികയായി എത്തി പിന്നീട് നടിയും ടെലിവിഷൻ താരവും ഒക്കെയായി മാറിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ് . ബിഗ് ബോസ് ഷോയിൽ നിന്നും തന്റെ പ്രണയത്തെക്കുറിച്ചും വിവാഹം കഴിക്കാൻ താല്പര്യം ഇല്ല എന്നതടക്കം ഉള്ള കാര്യങ്ങൾ നടി പറഞ്ഞിരുന്നു എന്നാൽ ഇപ്പോഴിതാ രഞ്ജിനി ഹരിദാസ് വിവാഹിതയാകാൻ പോകുന്നു എന്ന കാര്യമാണ് വൈറലാകുന്നത്. ഒരു സ്വയംവരം ശ്രീരാമൻ സീതയെ കെട്ടിയതുപോലെ നളൻ ദമയന്തിയെ കെട്ടിയത് പോലെ ഒരുപാട് പേരിൽ നിന്നും ഒരാളെ ഞാൻ സെലക്ട് ചെയ്യും ജാതിയും മതവും ജാതകവും ഒന്നും ഒരു പ്രശ്നമല്ല വിവാഹജീവിതത്തിലെ എന്റെ എക്സ്പീരിയൻസില്ലായ്മ പരിഹരിക്കാൻ തിരഞ്ഞെടുത്ത കുറച്ച് ദമ്പതിമാർ കൂടി എന്റെ കൂടെയുണ്ട് അതുകൊണ്ട് ഇക്കാര്യം ഏറെ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ എന്റെ സ്വയംവരം കാണാൻ റെഡി ആയിക്കോ ഫ്ലവേഴ്സ് ടിവിയിൽ ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും വരുന്നു എന്നുമാണ് വീഡിയോയിൽ രഞ്ജിനി പറഞ്ഞിരിക്കുന്നത്
