ഒരു പന മരത്തിലൂടെ അനായാസം കയറുന്ന പെരുമ്പാമ്പിന്റെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. പഴയ ഒരു വിഡിയോയാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. ഡോ സുമിത്ര മിശ്ര ഐഎഎസ് ആണ് പഴയ ഈ വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്..തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കണ്ടുവരുന്ന അപകടകാരികളായ പെരുമ്പാമ്പാണ് വീഡിയോയിലുള്ളത്. 22 അടി നീളം വരെ വളരുന്ന ഇവ 75 കിലോ ഗ്രാം വരെ തൂക്കം വരാം. മരത്തെ ചുറ്റി വളഞ്ഞ ശേഷം മുകളിലേക്ക് ഇഴഞ്ഞു കയറുകയാണ് പെരുമ്പാമ്പ് ചെയ്യുന്നത്. വളരെ വേഗത്തിലാണ് പാമ്പ് മരത്തിനു മുകളിലേക്കു കയറുന്നത്. 25 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടിരിക്കുന്നത്.
Mesmerising video of a python slithering up a palm tree. Credit:sm. #nature #snakes pic.twitter.com/ddgN6XY6t0
— Dr Sumita Misra IAS (@sumitamisra) July 27, 2020