,

‘ഞാൻ വിരമിക്കുന്നു’- എല്ലാരെയും ഞെട്ടിച്ച് പിവി സിന്ധു; വസ്തുത


ഇന്ത്യന്‍ കായിക ലോകത്തെ ഒരുവേള അമ്പരപ്പിച്ച് ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന്റെ ട്വിറ്റര്‍ പോസ്റ്റ്. . ‘ഞാന്‍ വിരമിക്കുന്നു’ എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. കോവിഡ് തന്റെ കണ്ണു തുറപ്പിച്ചു എന്നാണ് സിന്ധു പറയുന്നത്. വൈറസിനെ ഫലപ്രദമായി ചെറുത്ത് കളത്തില്‍ തിരിച്ചെത്തുന്ന കാര്യമാണ് സിന്ധു കുറിപ്പിലൂടെ വ്യക്തമാക്കിയത്. മികച്ച പരിശീലനത്തിലൂടെ എതിരാളികളെ കീഴടക്കാന്‍ എനിക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ലോകം മുഴുവനുള്ള ഈ ആദൃശ്യ വൈറസിനെ എങ്ങനെ ഇല്ലാതാക്കുമെന്ന് സിന്ധു ചോദിക്കുന്നു. മാസങ്ങളായി വീട്ടില്‍ തന്നെ ഇരുന്നത് ഈ ലോകത്തെ കുറിച്ചുള്ള കാഴ്ചപാടില്‍ മാറ്റം വരുത്താന്‍ സഹായകമായെന്നും സിന്ധു കുറിച്ചു.

കോവിഡിനെ തുടര്‍ന്നുണ്ടായ അശാന്തിയില്‍ നിന്ന് വിരമിച്ച് കോര്‍ട്ടിലേക്ക് മടങ്ങുന്ന കാര്യമാണ് താന്‍ സൂചിപ്പിക്കുന്നതെന്ന് സിന്ധു പറയുന്നു. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും സിന്ധു വ്യക്തമാക്കി. മാസങ്ങളായി തുടരുന്ന ഭയം, അനിശ്ചിതത്വം എന്നിവയില്‍ നിന്നൊക്കെ വിരമിക്കുകയാണെന്നും താന്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്നല്ല വിരമിക്കുന്നതെന്നും സിന്ധു കുറിപ്പില്‍ പറയുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%