‘കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന ചിത്രം മഞ്ജു എന്ന ഗായികയെ കൂടി പരിചയപ്പെടുത്തിയ സിനിമയാണ്. ഇതിലെ ചെമ്പഴുക്കാ ചെമ്പഴുക്കാ… എന്ന ഗാനം മഞ്ജുവിന്റെ ശബ്ദത്തിലാണ് പുറത്തിറങ്ങിയത്. ഒരിക്കല്‍ക്കൂടി മഞ്ജു ഗായികയായ വിവരം പുറത്തുവിടുകയാണ് പൃഥ്വിരാജ്. മഞ്ജു വാര്യർ നായികയായി എത്തുന്ന ഷൂട്ടിംഗ് പൂർത്തിയാക്കിയ ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രത്തിലാണ് മഞ്ജു പാടുന്നത്. രാം സുന്ദർ സംഗീതം നൽകി രാം നാരായണൻ വരികളെഴുതിയ ‘കിം കിം കിം’. പാട്ടിന്റെ കൂടുതൽ വിശേഷങ്ങൾ പൃഥ്വിരാജിന്റെ വാക്കുകളിൽ നിന്നും കേട്ടോളൂ വീഡിയോ:
