,

ഹെല്‍മറ്റില്ലാതെ ബൈക്കില്‍ യാത്ര ചെയ്തതിന് വൃദ്ധന്‍റെ മുഖത്തടിച്ച് പൊലീസ് : വീഡിയോ


ചടയമംഗലം സ്വദേശി രാമാനന്ദൻ നായരും സുഹൃത്തും ജോലിക്ക് പോകുന്നതിനിടെയാണ് പൊലീസ് ഇവരെ കൈക്കാണിച്ച് നിർത്തിയത് എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ബൈക്കോടിച്ചിരുന്ന വ്യക്തിയും പിറകിലിരുന്ന രാമാനന്ദൻ നായരും ഹെൽമെറ്റ് ധരിച്ചിരുന്നില്ല. തുടർന്ന് ആയിരം രൂപ പിഴയടയ്ക്കാൻ പൊലീസ് ഇവരോട് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയിൽ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്.ഐ. ഷജീം ഇവരെ വിട്ടയച്ചില്ല. കോടതിയിൽ പോയി നേരിട്ടടച്ചോളാം എന്ന് ഇരുവരും ഉറപ്പ് നൽകിയെങ്കിലും പോകാൻ അനുവദിച്ചില്ല. തുടർന്നാണ് ഇരുവരെയും പൊലീസ് ജീപ്പിലേക്ക് വലിച്ചിഴച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ കൊല്ലം റൂറൽ എസ്.പി. അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%