,

പുതിയ മലയാളം സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ പാട്ടുപാടി ശ്രദ്ധനേടി നിത്യ മേനോന്‍ ;വൈറലായി വീഡിയോ


ഷൂട്ടിംഗ് സെറ്റിൽ രസകരമായ നിമിഷങ്ങൾ സമ്മാനിച്ച് നടി നിത്യ മേനോൻ സജീവമാകുകയാണ്. ഇപ്പോഴിതാ, 1994 ൽ പുറത്തിറങ്ങിയ ‘ഡ്യുയറ്റ്’ എന്ന ചിത്രത്തിലെ ഗാനം ഷൂട്ടിംഗ് ഇടവേളയിൽ ആലപിക്കുന്ന നിത്യയുടെ വീഡിയോ ശ്രദ്ധ നേടുകയാണ്. എ ആർ റഹ്മാൻ സംഗീതം നൽകി എസ് പി ബാലസുബ്രഹ്മണ്യം, നോയൽ ജെയിംസ് എന്നിവർ ചേർന്ന് ആലപിച്ച ‘എൻ കാതലേ’ എന്ന ഗാനമാണ് നിത്യ മേനോൻ ആലപിക്കുന്നത്. അഭിനയത്തിലെന്ന പോലെ പാട്ടിലും തിളങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് നിത്യ മേനോൻ. നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന നിത്യ മേനോനും വിജയ് സേതുപതിയും ഒന്നിക്കുന്ന മലയാള സിനിമ ’19 (1) (a)’ യുടെ ചിത്രീകരണം തൊടുപുഴയിൽ പുരോഗമിക്കുകയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%