,

കുസൃതിയോടെ കുപ്പിപ്പാല്‍ നുണഞ്ഞ് രസിക്കുന്ന ആനക്കുട്ടി; വൈറലായി വീഡിയോ


സോഷ്യല്‍ മീഡിയയില്‍ ആനകളുടെ നിരവധി വിഡിയോകളാണ് വൈറലാകുന്നത്. കുപ്പിപ്പാല്‍ കുടിക്കുന്ന റോഹോ എന്ന ആനക്കുട്ടിയുടെ വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് പുറത്തു വിട്ട വിഡിയോയാണ് ഇപ്പോള്‍ ആനപ്രേമികളുടെ മനം കവരുന്നത്. അമ്മ മരിച്ച റോഹോയുടെ സംരക്ഷണം വൈല്‍ഡ് ലൈഫ് ട്രസ്റ്റിനാണ്. 16 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇവര്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. കുപ്പിപ്പാല്‍ തീര്‍ന്നാലും അവസാന തുള്ളി പാലും കുടിച്ചെന്നു ഉറപ്പു വരുത്തിയാലെ റോഹോ പാല്‍ക്കുപ്പി മാറ്റാന്‍ സമ്മതിക്കൂവെന്നും, അമ്മയുടെ മരണശേഷം റോഹോയുടെ എല്ലാ സംരക്ഷണവും സംരക്ഷകര്‍ ഉറപ്പാക്കുന്നുണ്ടെന്നും വിഡിയോ പങ്കുവെച്ച് ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് കുറിയ്ക്കുന്നു. റോഹോയെ ഇത്ര കരുതലോടെ സംരക്ഷിക്കുന്ന ഷെല്‍ഡ്രിക്ക് വൈല്‍ഡ് ലൈഫിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%