,

പ്രിയനടന്‍ നെടുമുടി വേണുവിന്റെ കണ്ണന്‍ വേണു വിവാഹിതനായി :വീഡിയോ


മലയാളികളുടെ പ്രിയനടന്‍ നെടുമുടി വേണുവിന്റെ കണ്ണന്‍ വേണു വിവാഹിതനായി. ചെമ്പഴന്തി വിഷ്ണുവിഹാറില്‍ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകള്‍ വൃന്ദ പി. നായരാണ് വധു. നെടുമുടി വേണുവിന്റെ ഇളയ മകനാണ് കണ്ണന്‍ വേണു. തിരുവനന്തപുരത്ത് ചെമ്പഴന്തിയില്‍ അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ലളിതമായായിരുന്നു വിവാഹ ചടങ്ങുകള്‍. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ടി.ആര്‍. സുശീലയാണ് നെടുമുടി വേണുവിന്റെ ഭാര്യ. ഉണ്ണി ഗോപാല്‍, കണ്ണന്‍ ഗോപാല്‍ എന്നിവരാണ് മക്കള്‍. കണ്ണന്റെ വിവാഹ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%