,

‘എന്റെ ഗര്‍ഭം ഇങ്ങനല്ല’ സത്യാവസ്ഥ പങ്കുവച്ച് നവ്യ നായര്‍


നടി നവ്യ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് പിന്നാലെയാണ് ഗര്‍ഭിണി ആണോ എന്ന കമന്റുകള്‍ എത്തിയത്. പിന്നാലെ സത്യമറിയാന്‍ ഫോണ്‍ വിളികളും എത്തിയതോടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച മിറര്‍ സെല്‍ഫിയാണ് താരം ഗര്‍ഭിണിയാണെന്ന തരത്തില്‍ വൈറലായത്. ഇതോടെ ”എല്ലാവരും ഫോണ്‍ ചെയ്തു ചോദിക്കലായി..ഞാന്‍ ഗര്‍ഭിണിയല്ല, എന്റെ ഗര്‍ഭം ഇങ്ങനല്ല..” എന്ന് കുറിച്ചിരിക്കുകയാണ് നവ്യ. വസ്ത്രത്തില്‍ നിഴല്‍ അടിച്ചപ്പോള്‍ മറ്റോ വയറ് ഉന്തി ഇരിക്കുന്നതു പോലെ തോന്നിയതാകാം ഈ സംശയങ്ങള്‍ പിന്നിലെന്നാണ് താരം മനോരമ ഓണ്‍ലൈനോട് വ്യക്തമാക്കിയിരിക്കുന്നത്. ഫോട്ടോ വൈറലായതോടെ തന്റെ ഫോണിന് വിശ്രമം ഉണ്ടായിരുന്നുില്ല, ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുകയായിരുന്നു എന്നും നവ്യ പറയുന്നു.

What do you think?

-3 points
Upvote Downvote

Total votes: 3

Upvotes: 0

Upvotes percentage: 0.000000%

Downvotes: 3

Downvotes percentage: 100.000000%