മുപ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ നടന് പൃഥ്വിരാജിന് ആശംസകളുമായി സിനിമയിലെ നിരവധി സഹപ്രവര്‍ത്തകരും മറ്റും വന്നിരുന്നു. എന്നാല്‍ പൃഥ്വിരാജിന്റെ പിറന്നാളിന് പാട്ടു സമ്മാനമൊരുക്കി വൈറലായിരിക്കുകയാണ് ഗായിക നഞ്ചമ്മ. ഇക്കഴിഞ്ഞ ദിവസമാണ് ഗായികയുടെ പുതിയ പാട്ട് പുറത്തിറക്കിയത്. ‘എടമുറുകണ് മദ്ദളം കൊട്ടണ്’ എന്ന തനിനാടൻ ശീലുള്ള ഗാനമാണിത്.ബിജു. കെ.ടി വരികളൊരുക്കിയ പാട്ടിന് ഈണം കൊടുത്തത് സജിത് ശങ്കർ ആണ്. ബിജുവും നഞ്ചമ്മയും ചേർന്നാണ് ഗാനം ആലപിച്ചത്. അന്തരിച്ച സംവിധായകൻ സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയിലൂടെയാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചമ്മ മലയാളികൾക്കു സുപരിചിതയായത്. ചിത്രത്തിൽ നഞ്ചമ്മ തന്നെ വരികളൊരുക്കി പാടിയ ‘കലക്കാത്ത’ എന്നു തുടങ്ങുന്ന നാടൻ ശീലുള്ള ഗാനം ആസ്വാദകരുടെ എണ്ണത്തിൽ റെക്കോർഡിട്ടിരുന്നു
