ദൃശ്യം 2 ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ എത്തുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വന്‍ ഹിറ്റ്. വെറും പതിനഞ്ച് സെക്കൻഡ് മാത്രമുള്ള ഈ വീഡിയോ ലക്ഷകണക്കിന് ആളുകളാണ് കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. കാറില്‍ നിന്നുമിറങ്ങി മാസ്ക് ഊരിമാറ്റി സ്റ്റൈലായി നടന്ന് വരുന്ന താരത്തിന്റെ വീഡിയോ 15 സെക്കന്‍ഡ് മാത്രമാണുള്ളത്. സ്ലോ മോഷനും ബാക്ക് ഗ്രൗണ്ട് സംഗീതവുമൊക്കെ ചേർത്ത് താരത്തിന്റെ ഒരു ഫാൻസ് ക്ലബാണ് വീഡിയോ പുറത്തു വിട്ടത്. തൊടുപുഴയില്‍ നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനാണിത്. വെള്ള ഷര്‍ട്ടും ബ്ലാക്ക് ജീന്‍സുമാണ് താരരാജാവിന്റെ വേഷം. ഈ വീടിന്റെ ഗേറ്റ് കടന്ന് മോഹന്‍ലാലിന്റെ പുതിയ വാഹനമായ ടൊയോട്ട വെല്‍ഫയര്‍ കാര്‍ എത്തുന്നതാണ് വിഡിയോയില്‍ കാണുന്നത്. മാസ്ക് ഊരിക്കൊണ്ടാണ് നടന് കാറില്‍ നിന്നും ഇറങ്ങുന്നത്. ഇത് വന്‍ വിമര്‍ശനത്തിനും ഇരയാക്കിയിട്ടുണ്ട്. കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ മാസ്ക് ഊരി മാറ്റിയ താരം കൈകൊണ്ട് മുഖം തുടക്കുന്നതും വിമര്‍ശനത്തിന് വഴി വെച്ചിട്ടുണ്ട്.
