,

നിറവയറില്‍ മേഘ്‌ന അരികിലായി ‘ചിരു’; ബേബി ഷവർ ചിത്രങ്ങളും വീഡിയോയും


സിനിമാലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു കന്നഡ നടൻ ചിരഞ്ജീവി സർജയുടെ വേർപാട്. പ്രിയപ്പെട്ടവന്റെ വേർപാടു നൽകിയ തീരാവേദനയ്ക്കൊപ്പം തങ്ങളുടെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് നടിയും അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയുടെ ഭാര്യയുമായ മേഘ്ന രാജ്. 4 മാസം ഗർഭിണിയായിരുന്നു മേഘ്ന അപ്പോൾ.ഇപ്പോഴിതാ, മേഘ്നയുടെ സീമന്ത ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ.ചടങ്ങിന്റെ വേദിയിൽ മേഘ്ന ഇരുന്നതിനു പിന്നിലായി ചിരഞ്ജീവി സർജയുടെ വലിയൊരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു.മേഘ്‌ന തന്നെയാണ് ഇതിന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചടങ്ങിന്റെ ചിത്രത്തോടൊപ്പം വൈകാരികമായ ഒരു കുറിപ്പും മേഘ്ന പങ്കുവച്ചു. എനിക്ക് വളരെ പ്രിയപ്പെട്ട രണ്ടു പേർ. ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്‌പ്പോഴും’.– മേഘ്ന കുറിച്ചു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%