ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയം ആയിരിക്കുന്നത് മറഡോണ തടിച്ച് ടെന്നീസ് ബോളുമായി കാലുകൊണ്ട് തട്ടികളിക്കുന്ന വീഡിയോയാണ്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ മറഡോണ ആണന്നെ പറയു. എന്നാല്‍ അതു മറഡോണയല്ല എന്ന് കണ്ടെത്തിയിരിക്കുകയാണ് ഓള്‍ട്ട് ന്യൂസ്. നിമിഷനേരം കൊണ്ടാണ് മറഡോണയുടെ വീഡിയൊ എന്ന മട്ടില്‍ വീഡിയൊ പ്രചരിച്ചത്. ലോക്ഡൗണ്‍ കാലത്തെ മറഡോണ എന്ന വിശേഷണത്തില്‍ ആണ് വീഡിയൊ വയറലായത്. ഓള്‍ട്ട് ന്യൂസ് ഇതിന്റെ സത്യാവസ്ഥ അന്വഷിച്ച് കണ്ടെത്തിയിരിക്കുന്നത്. മറഡോണയായി അഭിനയിച്ച നടനും ടെലിവിഷന്‍ പെര്‍ഫോമറുമായ റോളി സെറാനോയാണ് വീഡിയൊയില്‍ ഉള്ളത്.
