,

കൊറോണയെ തോല്പിക്കാൻ പ്ലാസ്റ്റിക് കുമിളയിൽ സഞ്ചാരം ; വൈറൽ വീഡിയോ


കൊവിഡിനെ തോല്പിക്കാൻ പ്ലാസ്റ്റിക് കുമിളയിൽ സഞ്ചരിക്കുന്ന ഓസ്ട്രേലിയക്കാരൻ്റെ വീഡിയോ വൈറൽ. ഓസ്ട്രേലിയയിലെ മെൽബണിനടുത്തുള്ള ബെൽഗ്രേവിലാണ് സംഭവം. പ്ലാസ്റ്റിക് കുമിളയിൽ സഞ്ചരിക്കുന്ന ഇദ്ദേഹത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്.’ഞാന്‍ കുമിളയ്ക്കുള്ളിലെ മനുഷ്യന്‍…എന്ന് പാടുകയാണ് അയാള്‍. ഈ മഹാമാരി കാലത്ത് ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി’ – ഫേസ്ബുക്ക് പോസ്റ്റിലെ വരികള്‍ ഇങ്ങനെ. വീഡിയോ ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു. ഇതുവരെ 1900 പേരാണ് വീഡിയോയ്ക്ക് രസകരമായ കമന്‍റുകളുമായി എത്തിയത്. മാസ്കിനെക്കാള്‍ നല്ലതാണിത് എന്നാണ് കൂടുതല്‍ പേരുടെയും കമന്‍റ്. കൊറോണ വൈറസിനെ ഭയന്ന് ഇത്തരത്തില്‍ പല രസകരമായ വഴികളും ആളുകള്‍ പരീക്ഷിക്കുന്നുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%