,

നിവിൻ പോളിയുടെ പിറന്നാൾ ദിനത്തില്‍ ലവ് ആക്‌ഷൻ ഡ്രാമ സിനിമയിൽ നിന്നുള്ള ഡിലീറ്റഡ് രംഗം പങ്കുവച്ച് അണിയറ പ്രവർത്തകർ.


നിവിൻ പോളിയുടെ പിറന്നാൾ ദിനത്തില്‍ ലവ് ആക്‌ഷൻ ഡ്രാമ സിനിമയിൽ നിന്നുള്ള ഡിലീറ്റഡ് രംഗം പങ്കുവച്ച് അണിയറ പ്രവർത്തകർ. ചിത്രത്തിലെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ആക്‌ഷൻ രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുക. നയൻതാരയെയും അജു വർഗീസിനെയും നിവിനൊപ്പം രംഗത്തിൽ കാണാം. മുന്പ് ലവ്, ആക്ഷൻ, ഡ്രാമയിലെ ഡിലീറ്റഡ് സീൻ ചോദിച്ചു കൊണ്ട് പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും 40 ഓളം മെസേജുള്‍ ലിഭിച്ചിരുന്നതായി അജുവര്‍ഗ്ഗീസ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ കുറിച്ചിരുന്നു. ചിത്രത്തിൽ നിന്നും വെട്ടിച്ചെറുതാക്കിയ അമ്പലത്തിലെ സ്റ്റണ്ട് സീൻ ആയിരുന്നു പ്രേക്ഷകർക്കാവശ്യം. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത് നിവിൻ പോളിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അജുവും വിശാഖ് സുബ്രമണ്യവും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%