,

റോഡില്‍ കുഴി, സര്‍ക്കാരിനെ ട്രോളി കൊച്ചു വ്ളോഗര്‍ ശങ്കരന്‍


ലോക് ഡൗണ്‍ കാലത്ത് വിവിധ മേഖലകളിലായാണ് ആളുകള്‍ തങ്ങളുടെ സമയം ചിലവഴിച്ചത്. ഇപ്പോള്‍ കുട്ടികള്‍ക്കിടയിലെ ഒരു കൊച്ചു വ്‌ലോഗറാണ് ശ്രദ്ധേയനാകുന്നത്. ശങ്കരന്‍ വ്‌ലോഗ്‌സ് എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്.കുക്കറി, ട്രാവല്‍ വിഡിയോകളുമായാണ് ശങ്കരന്‍ സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്നത്. അഞ്ച് വിഡിയോ മാത്രമാണ് ശങ്കരന്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ 89000 ത്തില്‍ അധികം ആളുകള്‍ ഈ കുട്ടി താരത്തെ യൂട്യൂബിലൂടെ ഫോളോ ചെയ്യുന്നുണ്ട്. ചെറിയ ചെറിയ കാര്യങ്ങളിലൂടെയാണ് തന്റെ വ്‌ലോഗിംഗ് ശങ്കരന്‍ കൊണ്ടു പോകുന്നത്. ‘ഞാന്‍ കടയില്‍ പോകുന്ന ട്രാവല്‍ വ്‌ലോഗ്’ എന്ന പേരില്‍ ഇറക്കിയ ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്‌കൂള്‍ ബാഗും കൂളിങ് ഗ്ലാസും മാസ്‌കുമെല്ലാം വച്ചാണ് കടയിലേക്കുള്ള യാത്ര. നടന്നുപോകുന്നതിനിടയില്‍ റോഡ് ക്രോസ് ചെയ്യുന്നതിനെ കുറിച്ചും വഴിയില്‍ നില്‍ക്കുന്ന തെങ്ങും, വാഴയെ കുറിച്ചുമെല്ലാം ശങ്കരന്‍ പറയുന്നുണ്ട്.

റോഡിലെ കുഴി കണ്ടപ്പോള്‍ സര്‍ക്കാരിനെ ട്രോളുകയും വഴിയില്‍ കണ്ട മീന്‍ വില്‍ക്കുന്ന ആളോട് തന്റെ ചാനല്‍ സബ്‌സ്രൈബ് ചെയ്യണമെന്നും ശങ്കരന്‍ പറയുന്നുണ്ട്. തുടര്‍ന്ന് കടയിലെത്തി, കടയിലെ സാധനങ്ങളെ കുറിച്ചും ശങ്കരന്‍ വിവരിക്കുന്നു. സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തിയപ്പോള്‍ പുറത്ത് പോയി വന്നതിനാല്‍ കൈകള്‍ സോപ്പിട്ട് വൃത്തിയായി കഴുകണമെന്നും ശങ്കരന്‍ ബോധവത്ക്കരിക്കുന്നുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%