,

കയാക്കിങ്ങിനിടെ ഭീമന്‍ തിമിംഗലത്തിന്‍റെ വായിലേക്ക്; ഒടുവില്‍ അത്ഭുത രക്ഷപ്പെടല്‍: വീഡിയോ


കാലിഫോര്‍ണിയയിലെ അവില ബീച്ചില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ജൂലി മക്‌സോര്‍ലിയും സുഹൃത്തായ ലിസ് കോട്രിയലും കയാക്കിങ് നടത്തുന്നതിനിടെയായിരുന്നു സംഭവം. അപ്രതീക്ഷിതമായി വെള്ളത്തിനടിയില്‍ നിന്നും ഉയര്‍ന്നുവന്ന ഭീമന്‍ തിമിംഗലത്തിന്റെ വായിലാണ് ഇരുവരും അകപ്പെട്ടത്. എന്നാല്‍ പരിക്കുകളൊന്നും കൂടാതെ ഇവര്‍ രക്ഷപ്പെട്ട് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ചെറുമീനുകളെ ഇരയാക്കാന്നുതനിടെ തിമിംഗലത്തിന്റെ വായില്‍ അബദ്ധത്തില്‍ അകപ്പെട്ടതാണ് ഇവര്‍. ജൂലിയുടെ ക്യാമറയിലും മറ്റൊരു സഞ്ചാരിയുടെ ക്യാമറയിലും ദൃശ്യങ്ങള്‍ പതിഞ്ഞു. നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നുമുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%