,

ആസൂത്രണം ആല്‍ബിന്‍ ഒറ്റയ്ക്ക്; കാമുകിയെ വിവാഹം ചെയ്യാനും ലക്ഷ്യമിട്ടു, പദ്ധതിയിട്ടത് നാലര ഏക്കര്‍ വിറ്റ് തന്നിഷ്ടം ജീവിക്കാന്‍


ജോളി എന്ന സ്ത്രീ വിദഗ്ധമായി ആസൂത്രണം ചെയ്ത് വർഷങ്ങളുടെ ഇടവേളകളിൽ നടപ്പാക്കിയ കൊലപാതകമെന്നതാണ് കൂടത്തായിയെ വേറിട്ടതാക്കുന്നത്. കാസർകോട് ബളാലിലെ കൊലപാതകത്തിനും കൂടത്തായി കേസിനും സമാനതകളേറെയാണ്..ഓഗസ്റ്റ് അഞ്ചിന് വൈകീട്ട് അഞ്ചു മണിയോടെയാണ് ആൻമേരി മരണപെട്ടത്. കൃത്യം നടത്തിയതിനുശേഷം ബാക്കി വന്ന ഐസ്ക്രീം വളർത്തു പട്ടിക്ക് നൽകാൻ അമ്മ ആവശ്യപ്പെട്ടെങ്കിലും ആൽബിൻ തയ്യാറായിരുന്നില്ല. ആരുമറിയാതെ ഐസ്ക്രീം നശിപ്പിച്ചുവെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഐസ്ക്രീം നൽകിയിരുന്നെങ്കിൽ പട്ടിയും കൊല്ലപ്പെടുമായിരുന്നു. എങ്കിൽ സംശയമുന തന്നിലേക്ക് നീളുമെന്ന് ആൽബിന് അറിയാമായിരുന്നു. സംശയം തോന്നാതിരിക്കാൻ ആൽബിൻ ശാരീരിക അസ്വസ്ഥ്യത നടിച്ചു. അടിക്കടി ആശുപത്രിയിൽ ചികിത്സതേടിയതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

ഇതൊക്കെ ക്രിമിനൽ ബുദ്ധിക്ക് തെളിവാണെന്നാണ് പൊലീസ് കരുതുന്നത്. രാത്രി എല്ലാവരും കഴിച്ച് ബാക്കി ഐസ്ക്രീം ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് ബാക്കിയായ ഐസ്ക്രീമിൽ എലിവിഷം ചേർത്ത് കുടുംബത്തെക്കൊണ്ട് കഴിപ്പിച്ചു. ആദ്യം ആരോഗ്യനില വഷളായ 16കാരിക്ക് വിദഗ്ധ ചികിത്സ കിട്ടിയില്ല. ആൻ മേരി ഓഗസ്റ്റ് അഞ്ചിന് മരിച്ചു. പിന്നാലെ അച്ഛൻ ബെന്നിയും ഗുരുതരാവസ്ഥയിലായി. കുടുംബം കൂട്ടത്തോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു, അതിൽ മകൻ മാത്രം ബാക്കിയായി എന്നൊരു തിരക്കഥയായിരുന്നു ആൽബിൻ മനസിൽ തയാറാക്കിയത്.

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%