,

ഹൽദി ചടങ്ങിൽ രാജകുമാരിയെപ്പോലെ അതി സുന്ദരിയായി കാജൽ അഗർവാൾ; വിഡിയോ


ഇന്നാണ് തെന്നിന്ത്യൻ താരസുന്ദരി കാജൽ അ​ഗർവാളിന്റെ വിവാഹം. കൊവിഡ് മാനദണ്ഡ‍ങ്ങൾ പാലിച്ചു കൊണ്ടുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുക. ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് വരൻ. മുംബൈയിൽ വെച്ചാണ് വിവാഹം. കോവിഡ് മാനദണ്ദങ്ങൾ പാലിച്ചു കൊണ്ടുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുക.വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി ചടങ്ങിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാർഥനയും അനുഗ്രഹവും വേണമെന്നും വിവാഹവാർത്ത പങ്കുവച്ചുകൊണ്ട് കാജല്‍ അഗര്‍വാള്‍ പറഞ്ഞിരുന്നു. മുംബൈ സ്വദേശിയായ കാജൽ ക്യൂൻ ഹോ ഗയാ നാ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ ഈ മുപ്പത്തിയഞ്ചുകാരി തെന്നിന്ത്യൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%