,

ശെരിയായ രീതിയില്‍ ഗൂഗിള്‍ മാപ്പ് സെറ്റ് ചെയ്യേണ്ടത് എങ്ങനെ


ഫോൺ പിടിക്കുന്ന പൊസിഷൻ ശരിയായ രീതിയിലല്ലെങ്കിൽ മാപ്പ് കൃത്യമായി വർക്ക് ചെയ്യില്ല. അതുകൊണ്ട് സ്വന്തം വാഹനത്തിലാണ് യാത്ര ചെയ്യുന്നത് എങ്കിൽ ശരിയായ രീതിയിൽ ഫോൺ വാഹനത്തിൽ ക്രമീകരിക്കുക. അല്ലെങ്കിൽ ഒപ്പം യാത്ര ചെയ്യുന്ന വ്യക്തിയുടെ കയ്യിൽ ഫോൺ കൊടുക്കണം. മാത്രമല്ല ജിപിഎസ് സെൻസെർ കൃത്യമായ രീതിയിൽ പ്രവർത്തിക്കണമെങ്കിൽ കുത്തനെ തന്നെ ഫോൺ നിർത്തേണ്ടതുണ്ട്.ഗൂഗിൾ മാപ്പ് പ്രവർത്തിക്കാൻ ആദ്യം തന്നെ മൊബൈൽ ഡാറ്റ ഓൺ ചെയ്ത്, ജി പി എസ് അല്ലെങ്കിൽ ലൊക്കേഷൻ എനേബിൾ ചെയ്തിടണം.

കൂടാതെ നമ്മുടെ ഗൂഗിൾ മാപ്പ് ഏറ്റവും പുതിയ വേർഷൻ ആണോന്ന് പ്ലേ സ്റ്റോറിൽ പോയി ചെക്ക് ചെയ്യേണ്ടതാണ്. ഇത്രയും കാര്യങ്ങളാണ് ആദ്യമേ ചെയ്യേണ്ടത്.ഗൂഗിൾ മാപ്പിൽ റൈറ്റ് സൈഡിലെ ഐക്കണിൽ ക്ലിക്ക് ചെയ്തു കഴിയുമ്പോൾ കറന്റ് ലൊക്കേഷൻ കാണാൻ സാധിക്കുന്നതാണ്. ഏതെങ്കിലും സ്ഥലത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ ആ സ്ഥലം മാപ്പിൽ സേർച്ച്‌ ചെയ്യുക. അപ്പോൾ നമ്മൾ സെർച്ച് ചെയ്ത സ്ഥലത്തിന്റെ ലൊക്കേഷൻ കാണിക്കും.അതിന് താഴെയായി ഡയറക്ഷൻ, സ്റ്റാർട്ട്,സേവ് എന്നിങ്ങനെ ഓപ്ഷനുകളും കാണാൻ സാധിക്കും. അതിൽ ആദ്യം ഡയറക്ഷനിൻ ക്ലിക്ക് ചെയ്യുക. അപ്പോൾ നമുക്ക് രണ്ടുമൂന്ന് റൂട്ട് കാണാൻ സാധിക്കുന്നതാണ്. ഇഷ്ടമുള്ള റൂട്ട് സെലക്ട് ചെയ്തു സ്റ്റാർട്ട് കൊടുക്കുക. അപ്പോൾ നാവിഗേഷൻ ഓട്ടോമാറ്റിക്കായിട് തന്നെ സ്റ്റാർട്ട് ചെയ്തിട്ടുണ്ടാവും.ഈ ഡയറക്ഷൻ നോക്കി നമുക്ക് യാത്ര ചെയ്യാവുന്നതാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%