,

കനത്ത മഴയില്‍ ഇടപ്പള്ളിയില്‍ റോഡ് തകർന്നു കാറുകൾ താഴ്ചയിലേക്ക് വീഴുന്ന വീഡിയോ


ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ കനത്തമഴയില്‍ കൊച്ചിയില്‍ റോഡ് തകര്‍ന്നു. കനത്തമഴയില്‍ ഇടപ്പളളി വട്ടേക്കുന്നത്തെ റോഡാണ് തകര്‍ന്നത്. ഇവിടെ പാര്‍ക് ചെയ്തിരുന്ന കാറുകള്‍ പത്തടി താഴ്ചയിലേക്ക് വീണു. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴ ഇന്ന് ഉച്ചയായിട്ടും തുടരുകയാണ്. നഗരത്തിലെ പ്രധാന റോഡുകള്‍ വെളളക്കെട്ടായി. ഇതോടെ ഗതാഗതകുരുക്ക് നഗരത്തില്‍ രൂക്ഷമായിരിക്കുകയാണ്. ഇടപ്പളളി, പാലാരിവട്ടം, പനമ്പിളളി നഗര്‍ എന്നിവിടങ്ങളില്‍ പുഴയ്ക്ക് സമാനമായാണ് വെളളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. ഈ ഭാഗത്തെ മതിൽ ഇപ്പോഴും അപകടാവസ്ഥയിലാണ്. ഇവിടെയുള്ള കിണറും മൂടിപ്പോയി. മണ്ണിടിയുമ്പോൾ വാഹനങ്ങളിൽ ആരും ഉണ്ടായിരുന്നില്ല. കൊച്ചിയിൽ ഇന്നലെ രാത്രി മുതൽ പെയ്ത മഴ ഇതുവരെ തോർന്നിട്ടില്ല.

കടുത്ത വെള്ളക്കെട്ടാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും രൂപപ്പെട്ടിരിക്കുന്നത്. തോരാതെ പെയ്ത മഴയിൽ ആദ്യം വെള്ളത്തിനടിയിലായത് കൊച്ചി നഗരത്തിലെ പി ആൻഡി, ഉദയ, കമ്മട്ടി പാടം തുടങ്ങിയ കോളനികളായിരുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടും അധികാരികളുടെ അനാസ്ഥ കാരണം വെള്ളകെട്ടിൽ അകപ്പെട്ട പി ആൻഡി കോളനിയിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%