,

കോവിഡ് രോഗിയെ ആംബുലൻസിൽ ഇരുത്തി വഴിയോരത്തുള്ള കടയിൽനിന്ന് കരിമ്പ് ജ്യൂസ് കുടിച്ച് ആരോഗ്യ പ്രവർത്തകൻ ഗുരുതര വീഴ്ച യുടെ വീഡിയോ വൈറൽ


മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് സംഭവം. പിപി ഇ കിറ്റ് ധരിച്ചു നിൽക്കുന്ന ആരോഗ്യ പ്രവർത്തകൻ വഴിയോരത്തെ കടയിൽ നിന്ന് കരിമ്പിൻ ജ്യൂസ് ഓർഡർ ചെയ്യുകയാണ്. മുഖത്തെ മാസ്ക് താടിയിലേക്ക് താഴ്ത്തി വെച്ചാണ് ആരോഗ്യ പ്രവർത്തകന്‍ നിൽക്കുന്നതെന്ന് വീഡിയോയിൽ കാണാം. നിങ്ങൾ കൊറോണ രോഗിയെ കൊണ്ടു പോവുകയല്ലേ എന്നും മാസ്ക് നേരെ ഇടൂ എന്നും വഴിയിൽ നിൽക്കുന്ന ആള്‍ അദ്ദേഹത്തോട് ചോദിക്കുന്നത് കേൾക്കാം. എന്നാൽ തനിക്ക് കൊറോണയില്ലെന്നും രോഗിയെ കൊണ്ടുപോവുക മാത്രമാണ് എന്നുമാണ് ആരോഗ്യപ്രവർത്തകരെ മറുപടി. ആരോഗ്യവകുപ്പിന്‍റെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും അധികം കോവിഡ് കേസുകള് ഉള്ള 10 സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Leave a Reply

Your email address will not be published. Required fields are marked *