,

വലയിൽ കുടുങ്ങി സിംഹകുട്ടി, തൊട്ടരികിൽ അമ്മ സിംഹം; ജീവൻ പണയം വെച്ച് വനംവകുപ്പ് ഉദ്യേഗസ്ഥരുടെ രക്ഷപ്പെടുത്തൽ : വൈറലായി വീഡിയോ


ജീവൻ പണയം വെച്ച് വലയിൽ കുടുങ്ങിയ സിംഹക്കുട്ടികൾ രക്ഷിച്ച വനം വകുപ്പുദ്യോഗസ്ഥർ. രമേശ് പാണ്ഢ്യ എന്ന ഉദ്യോഗസ്ഥനാണ്, ജീവൻ പണയം വെച്ച് സിംഹകുട്ടി രക്ഷിക്കാൻ തയ്യാറായ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം പുറംലോകത്തെ അറിയിച്ചത്. ഗുജറാത്തിലെ ഗിർ വനത്തിൽ ആണ് സംഭവം. സിംഹത്തിനെ മുരൾച്ച കേട്ടാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘം സംഭവസ്ഥലത്തേക്കു ഓടിയെത്തിയത്. നോക്കുമ്പോൾ സിംഹകുട്ടി വലയിൽ കുടുങ്ങി പരാക്രമം കാണിക്കുന്നതാണ് കണ്ടത്. തുടർന്ന് സിംഹകുട്ടി രക്ഷിക്കാൻ തന്നെ ഇവർ തീരുമാനിക്കുകയായിരുന്നു. വലകഴുക്കില്‍ കുടുങ്ങാതെ സിംഹക്കുട്ടിയെ രക്ഷിക്കണം, ആക്രമിച്ചു എന്നും വരാം അധികം അകലെയല്ലാതെ അമ്മ സിംഹം നിൽക്കുന്നതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.എങ്കിലും ജീവന്‍ പണയം വച്ച് സിംഹക്കുട്ടിയെ രക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വടികളും സ്വന്തം കൈകളും ഉപയോഗിച്ച് ആണ് സിംഹക്കുട്ടിയെ രക്ഷിച്ച്ത്. രക്ഷപെട്ട സിംഹക്കുട്ടി കാട്ടിലേക്ക് ഓടി മറയുന്നതും വീഡിയോയിൽ കാണാം

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Leave a Reply

Your email address will not be published. Required fields are marked *