,

പുതുമുഖ താരങ്ങളെ സിനിമ മേഖലയിൽ മമ്മൂട്ടി ഒരുപാടു സഹായിക്കാറുണ്ട് ,മോഹന്‍ലാല്‍ അങ്ങിനെയായിരുന്നില്ല, മുൻ പരിചയമില്ലാത്തതിൻറെ പേരിൽ എനിക്ക് തീയതി തന്നില്ല ; സംവിധായകൻ മോഹൻരാജ് സംസാരിക്കുന്നു..


പുതുമുഖ താരങ്ങൾക്ക് സിനിമയിലേക്ക് കടന്നു വരാൻ മമ്മൂട്ടി ഒരുപാടു സഹായിക്കാറുണ്ടെന്ന് സിനിമ മേഖലയിൽ പലർക്കും അറിയാവുന്ന കാര്യമാണ്..എന്നാൽ മോഹൻലാലോ..? ഇത്തരം ഒരു സന്ദർഭം ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന സംവിധായകൻ മോഹൻരാജ് സംസാരിക്കുന്നു.. ‘മോഹന്‍ലാലിന്റെ വീട്ടില്‍ ഞാന്‍ ഒരു ചിത്രത്തിന്റെ ഡെയ്റ്റിന് വേണ്ടി പോയി. പക്ഷെ മോഹന്‍ലാല്‍ ഡെയ്റ്റ് തന്നില്ല. ഞാന്‍ നിങ്ങളുമായി ഇതുവരെ സിനിമ ചെയ്തിട്ടില്ല. നിങ്ങളുടെ വര്‍ക്ക് എനിക്ക് അറിയില്ലെന്നായിരുന്നു പറഞ്ഞത്. അങ്ങിനെയാണെങ്കില്‍ ഞാന്‍ മറ്റാരെയെങ്കിലും വെച്ച് പടം ചെയ്യാമെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങുകയാണ് ചെയ്തത്.’- മോഹന്‍രാജ് പറയുന്നു. എന്നാൽ മോഹന്‍ലാലിനെ പോലെയല്ല മമ്മൂട്ടി എന്നോട് പെരുമാറിയത്. സംസാരിച്ച ശേഷം മമ്മുട്ടി പറഞ്ഞത് നിങ്ങള്‍ പ്രൊഡ്യൂസറുമായി വരു, കഥ പിന്നെ കേള്‍ക്കാമെന്നാണ്.’ മോഹരാജ് പറയുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%