,

താരപുത്രി നായികയാവുന്ന ചിത്രത്തിന്‍റെ പൂജയില്‍ വിവാദങ്ങള്‍ക്കിടയിലുംമുഖ്യാതിഥിയായി ദിലീപ് ; വീഡിയോ


ഷാജു ശ്രീധര്‍- ചാന്ദ്‌നി താരദമ്പതികളുടെ മകള്‍ നന്ദന ഷാജു അഭിനയരംഗത്തേക്ക് എത്തുന്നു. ‘STD X-E 99 BATCH’ എന്ന സിനിമയിലാണ് നന്ദന നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ പൂജാവേളയിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നടന്‍ ദിലീപ് ആണ് പൂജയില്‍ മുഖ്യാതിഥി ആയി എത്തിയത്. ജോഷി ജോണ്‍ കളര്‍ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്. സംവിധായകരായ മാര്‍ത്താണ്ഠന്‍, ബോബന്‍ സാമുവേല്‍, സന്ദീപ് സേനന്‍, ബിസി നൗഫഫല്‍, നടന്മാരായ ആന്റണി വര്‍ഗീസ്, ബിജുക്കുട്ടന്‍, മജീദ്, ഷാജു ശ്രീധര്‍, ചാന്ദ്‌നി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസമാണ് നന്ദന സിനിമാരംഗത്തേക്ക് എത്തുന്ന വിവരം ഷാജു പങ്കുവെച്ചത്. ”എന്റെ മകള്‍ നന്ദന ഷാജു നായികയാവുന്ന ആദ്യ ചിത്രത്തിന് നാളെ തിരി തെളിയുന്നു. STD X-E 99 BATCH എന്നാണ് സിനിമയുടെ പേര്. എല്ലാ സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥന ഉണ്ടാവണം” എന്നായിരുന്നു ഷാജുവിന്റെ പോസ്റ്റ്.

ഷാജുവിനും ചാന്ദ്‌നിക്കും രണ്ട് പെണ്‍കുട്ടികളാണ്. ടിക് ടോക് വീഡിയോകളിലൂടെ നന്ദന ശ്രദ്ധേയായിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രമാണ് ഷാജുവിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. ഇളയ മകള്‍ നീലാഞ്ജനയും ഈ ചിത്രത്തില്‍ വേഷമിട്ടിരുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ മകളായാണ് നീലാഞ്ജന അഭിനയിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%