,

കൊറോണ വന്നാ കൊയപണ്ടാവും. പെരുന്നാള് ഒക്കെ ആണ്… ബോധവല്‍ക്കരണവുമായി ഫായിസ്..വീഡിയോ


ഒരു കടലാസു പൂവുമായി വന്ന് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഫായിസ് എന്ന നാലാം ക്ലാസുകരാന്‍ നിമിഷങ്ങള്‍ക്കൊണ്ടാണ് സൈബര്‍ ഇടങ്ങളില്‍ താരമായതും. കടലാസ് പൂവ് ഉണ്ടാക്കുമ്പോള്‍ ‘റെഡിയായില്ലേലും കൊയപല്യ…’ എന്നു പറഞ്ഞ ഫായിസ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കൊറോണ വൈറസ് വ്യാപനത്തിന് തടയിടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് മിടുക്കന്‍ വീഡിയോയില്‍ പറയുന്നത്. മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഫായിസിന്റെ ബോധവല്‍ക്കരണ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലപ്പുറം ഇസ്സത്ത് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഫായിസ് കെ ടി. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ കഴുകേണ്ടത് എങ്ങനെയാണെന്നും കുഞ്ഞു ഫായിസ് വ്യക്തമാക്കുന്നുണ്ട് വീഡിയോയില്‍.

What do you think?

1 point
Upvote Downvote

Total votes: 1

Upvotes: 1

Upvotes percentage: 100.000000%

Downvotes: 0

Downvotes percentage: 0.000000%