,

പാമ്പിനെ മരുന്ന് നല്‍കി മയക്കി ചാക്കിലാക്കി; നടന്‍ ചിമ്പുവിനെതിരെകേസ് രജിസ്റ്റര്‍ ചെയ്ത് വനംവകുപ്പ്; വീഡിയോ


നടൻ ചിമ്പുവിന്റെ പുതിയ ചിത്രം ‘ഈശ്വരന്‍’ വിവാദത്തില്‍. ചിത്രീകരണത്തിനിടെ പാമ്പിനെ പിടിക്കുന്ന വീഡിയോ പുറത്തു വന്നതാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്. സിനിമാ ചിത്രീകരണത്തിനായി ശരിക്കുമുള്ള പാമ്പുകളെ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിയമമുണ്ട്. യഥാര്‍ത്ഥ പാമ്പിനെയാണ് ചിത്രീകരണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് തെളിഞ്ഞാല്‍ വന്യജീവിസംരക്ഷണ നിയമത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. മരത്തില്‍ നിന്ന് പാമ്പിനെ പിടിച്ച് ചാക്കിലാക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ താരത്തിനെതിരെ വനംവകുപ്പിന് പരാതി നല്‍കുകയായിരുന്നു. വീഡിയോയില്‍ കാണുന്ന പാമ്പിനെ മരുന്ന് നല്‍കി മയക്കിയ നിലയിലാണ്. ഇത് ക്രൂരതയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%