കുഴിയില്‍ വീണ അച്ഛന്റെ കാര്‍ പുറത്തെത്തിക്കാന്‍ ടോയ് കാറുമായി എത്തുന്ന കുട്ടിയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിരവധി പേരാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. കുഴിയില്‍ നിന്ന് അച്ഛന്റെ കാര്‍ വലിച്ചുകയറ്റുന്നതിനായി ടോയ് കാറുമായി കുട്ടി എത്തുന്നു. തുടര്‍ന്ന് ടോയ് കാര്‍ അച്ഛന്റെ കാറുമായി കയര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ച് കുഴിയില്‍ നിന്ന് വലിച്ചു കയറ്റാന്‍ ശ്രമിക്കുന്നതുമാണ് വിഡിയോ. കുഞ്ഞിന്റെ ശ്രമത്തിന്റെ കൂട്ടായി അച്ഛന് വാഹനം പതിയെ കുഴിയില്‍ നിന്ന് കയറ്റിയെടുക്കുന്നതായും വിഡിയോയില്‍ കാണാം. എന്നാല്‍ കുഞ്ഞിന്റെ സന്തോഷത്തിനായി അച്ഛന് ചെയ്ത ഈ പ്രവര്‍ത്തിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
Dad of the year… pic.twitter.com/0wd9onU45R
— Rex Chapman🏇🏼 (@RexChapman) November 16, 2020