ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് ഭുവനേശ്വർ എംപി അപരാജിത സാരംഗിയുടെ ജന്മദിനാഘോഷം. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും അപരാജിത ജന്മദിനാഘോഷം നടത്തുന്നതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നിരവധി സ്ത്രീകൾ അപരാജിതയോടൊപ്പം നൃത്തം ചെയ്യുന്നത് വിഡിയോയിൽ കാണാം. നൂറോളം സ്ത്രീകളാണ് വിഡിയോയിൽ ഉള്ളത്. അപരാജിതക്കെതിരെ ഒഡീഷ സർക്കാർ രംഗത്തെത്തി. വിഷയത്തിൽ ഒഡീഷ ആഭ്യന്തര മന്ത്രി കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് കത്തയച്ചു. അപരാജിത കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ഒഡീഷ ആഭ്യന്തര മന്ത്രി ഡി എസ് മിശ്ര കത്തിൽ ആരോപിച്ചു. മുഖാവരണം ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നൂറോളം സ്ത്രീകൾ അപരാജിത സാരംഗിക്ക് ചുറ്റും നിൽക്കുന്നതായി വീഡിയോയിൽ കാണാമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
Bhubaneswar Hon'ble MP. Aparajita Sarangi!!
— Kumkum Dash (@kumkum_dash) October 9, 2020
Unthinkable!!!
A leader of her stature is not abiding by the law. Is this negligence or defiance ? It's like sending a clear message not to wear mask and not to maintain social distancing. Dangerous repetition pic.twitter.com/B9CEe9ORmL