,

കുപ്പിയില്‍ കല്ലിട്ട് വെള്ളം കുടിക്കുന്ന പക്ഷി: വൈറല്‍ വീഡിയോ


ചെറുപ്പം മുതല്‍ക്കേ കേള്‍ക്കുന്നതാണ് ബുദ്ധിമാനായ കാക്കയുടെ കഥ. എന്നാല്‍ അതേ കഥ പ്രാവര്‍ത്തികമാക്കിയിരിക്കുന്ന ഒരു പക്ഷിയുടെ വീഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. തറയിലിരിക്കുന്ന ചെറിയൊരു കുപ്പിയില്‍ നിന്നും വെള്ളം കുടിക്കാനായി കല്ല് കൊത്തിക്കൊണ്ടു വന്ന് കുപ്പിയിലേക്ക് ഇടുകയാണ് ഈ പക്ഷി. ഓരോ കല്ലിടുമ്പോഴും ഉയര്‍ന്നു വരുന്ന വെള്ളം കുടിച്ച് പക്ഷി ദാഹം ശമിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. ഫിസിക്‌സില്‍ എന്നിക്ക് ബിരുദാനന്തര ബിരുദമുണ്ട് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

What do you think?

-1 points
Upvote Downvote

Total votes: 1

Upvotes: 0

Upvotes percentage: 0.000000%

Downvotes: 1

Downvotes percentage: 100.000000%