,

സ്വന്തം മാതാപിതാക്കളെപ്പോലും വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള ഈ കാലഘട്ടത്തില്‍, ഈ മനുഷ്യനെ പരിചരിക്കുന്ന ഈ കുരുന്നിന് നല്‍കാം ഒരു ബിഗ് സല്യൂട്ട്


ഇത് സജിന്‍ഷ. ഓച്ചിറ ഗവ HSS – ലെ 8-ാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥി.ഈ മോന്‍ പരിചരിക്കുന്നത് സ്വന്തം അച്ഛനേയോ, മുത്തച്ഛനേയോ, മറ്റ് ബന്ധുക്കളേയോ അല്ല. കൊല്ലം അച്ചന്‍കോവില്‍ സ്വദേശിയായ കുഞ്ഞുമോന്‍ എന്ന ആളെയാണ്.43 വര്‍ഷംമുമ്പ് സ്വാമില്‍ തൊഴിലാളിയായിരുന്ന കുഞ്ഞുമോന്‍ സ്വാമില്ലില്‍ വെച്ചുണ്ടായ അപകടത്തില്‍ വലത് കൈ നഷ്ടപ്പെട്ട് പോവുകയും ബന്ധുക്കള്‍ ഉപേക്ഷിച്ച കുഞ്ഞുമോന്‍ കഴിഞ്ഞ 10 വര്‍ഷമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ അഭയം പ്രാവിച്ച് ജീവിച്ച് വരുകയുമായിരുന്നു.പതിവ് പോലെ ഓച്ചിറ ക്ഷേത്രത്തിലെ നാമജപവും ദീപാരാധനയുംതൊഴുത് ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ ഓച്ചിറ ക്ഷേത്രകുളത്തിന് സമീപം വെച്ച് വാഹനാപകടം ഉണ്ടാവുകയും വലത് കാലിനും, ഇടത്കൈയ്ക്കും ഒടിവ് സംഭവിക്കുകയും ചെയ്തു.

വാഹനം ഓടിച്ചവര്‍ ഉപേക്ഷിച്ച് പോയ ഈ മനുഷ്യനെ അതു വഴിവന്ന ശ്രീ KMK സത്താര്‍ ആശുപത്രിയില്‍ എത്തിക്കുകയും വേണ്ട പരിചരണം നല്‍കുകയും ചെയ്തു. പരസഹായമില്ലാതെ ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലായ ഇദ്ദേഹം ശ്രീ KMK സത്താറിന്‍െറ വീട്ടിലെ ഒരു മുറിയില്‍ കഴിയുന്നു.അവിടെ ശ്രീ.സത്താറിന്‍െറ മകന്‍ സജിന്‍ഷ ആരുടേയും പ്രേരണയോ സമ്മര്‍ദ്ദമോ ഇല്ലാതെ ഈ മനുഷ്യനെ പരിചരിച്ച് വരുകയാണ്.സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലും മറ്റും പറഞ്ഞ് വിടുന്നമക്കളുള്ള ഈ കാലഘട്ടത്തില്‍ ഈ മനുഷ്യനെ പരിചരിക്കുന്ന ഈ കുരുന്നിന് നല്‍കാം ഒരു ബിഗ് സല്യൂട്ട്.മോനും കുടുംബത്തിനും ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ Shaji M

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%