,

കൊല്ലപ്പെട്ടാലും പഴി സ്ത്രീക്ക്; കോട്ടയം സ്വദേശിനി മെറിൻ ജോലികൊല്ലപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന കമന്‍റുകളോട് പ്രതികരിച്ച് അമല പോൾ


കോട്ടയം സ്വദേശിനിയായ നഴ്സ് മെറിൻ ജോലി കഴിഞ്ഞ് മടങ്ങവേയാണ് കൊല ചെയ്യപ്പെട്ടത്. ഭര്‍ത്താവ് ഫിലിപ്പ് മാത്യു 17 തവണ കുത്തിപരിക്കേൽപ്പിച്ച ശേഷം വാഹനം കയറ്റിക്കൊലപ്പെടുത്തുകയായിരുന്നു. കുറ്റവാളിയെ അനുകൂലിച്ചു കൊണ്ടുള്ള പോസ്റ്റുകൾക്കും കമന്റുകൾക്കുമെതിരെ ശക്തമായി പ്രതികരിച്ച് നടി അമല പോൾ . നിങ്ങളെ നശിപ്പിക്കുന്ന ഒന്നാണെങ്കിൽ അതിന്റെ പേര് സ്നേഹമല്ല എന്ന് അമല പറഞ്ഞുകൊണ്ടാണ് കമന്റുകൾ ഓരോന്നായി പോസ്റ്റ് ചെയ്യുന്നതും, അതിനുള്ള തന്റെ പ്രതികരണം അറിയിക്കുന്നതും . ‘സ്നേഹം കൊണ്ടല്ലേ’ എന്ന് പറയുമ്പോൾ അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയണമെന്ന് അമല. വിവാഹ ജീവിതമില്ലേ അൽപ്പമൊക്കെ അഡ്ജസ്റ്റ് ചെയ്യാനും ചിലതെല്ലാം ഒഴിവാക്കാനും മറ്റുള്ളവർ ഉപദേശിച്ചേക്കും. എന്നാൽ മുറിവേറ്റിടത്തേക്ക് ഒരിക്കലും മടങ്ങി പോകരുതെന്ന് അമല പറയുന്നു. മരിച്ചു പോയ പെൺകുട്ടിയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ പോലും ചിലർ നടത്തിയ കമന്റുകൾ അമല പോസ്റ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

View this post on Instagram

Reposted from @aisootti Remember those people who tell you “It’s because of love”? “Sneham Kondalle?” Trigger warning: Toxic love, Victim blaming. A Malayali woman named Merin was murdered by her husband today in US- on the day she was moving out to another state and another life. He stabbed her 17 times and then ran over her with a car. The murder in itself is spine chilling. But what really froze my very soul were the comments under the news articles on Facebook. It resonated so much with yesterday’s discussions and videos. Snehamulla violence. Toxic love. I will say this again- Whatever it takes you, whatever you do- never return to a place that breaks you, hurts you or erases you. People will tell you ; it’s love, it’s how marriages are, it’s what is expected of you, everyone lives like this, adjust a little, compromise a little, ignore a little. Don’t. They will call you names. They will say you are a whore and insane and arrogant and a sinner. You are not. They will shame you for being strong and feminist and smart and well-read and motivated. Don’t be ashamed one bit. If anyone says they love you and continue doing things that hurt you; it is for eff-sakes NOT love. Always always trust actions over words. Trust the pain you feel over the words you hear. Repeated mistakes are not ‘patti poya’ accidents. If these accidents do not occur in public, to their friends and bosses- it is not accident. Get out. Get out. Get a lawyer who will not Mollywood Male Dialogue you. Call a friend. Call your family. Don’t teach your child Violence is how love is expressed.

A post shared by Amala Paul 💫 (@amalapaul) on

സ്നേഹിക്കുന്നു എന്ന പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും ആക്രമിക്കുന്നുവെങ്കിൽ, അതും സ്നേഹമല്ല. ആവർത്തിച്ചു നടത്തുന്ന അക്രമങ്ങൾ ‘പറ്റി പോയ’ അപകടമല്ല. അത്തരം സാഹചര്യങ്ങളിൽ സുഹൃത്തുക്കളെയോ, കുടുംബത്തെയോ അറിയിക്കുക. സ്വന്തം കുട്ടിയെ അക്രമമല്ല സ്നേഹം എന്ന് പഠിപ്പിക്കുകയും ചെയ്യുക എന്നും അമല.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%