,

‘എനിക്ക് ഒരു പ്രശ്‌നമില്ലാത്ത കാലത്തോളം ആ വീഡിയോയിൽ വേറേ ആർക്കും പ്രശ്നമുണ്ടാവേണ്ട കാര്യമില്ല’ അര്‍ജുവിന്‍റെ വീഡിയോ കോപ്പി റൈറ്റിനെ കുറിച്ച് നടി അഹാന


അഹാനയുടെ സൈബർ ബുള്ളീസിനെതിരെയുള്ള വീഡിയോ’ ലവ് ലെറ്ററി’നെ റോസ്റ്റ് ചെയ്ത് റോസ്റ്റർ അർജു രംഗത്ത് വന്നിരുന്നു.. ആ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും യൂടൂബിൽ ട്രെന്റിങ് നമ്പർ 1 ആവുകയും ചെയ്തിരുന്നു… പിന്നീട് അർജു തന്റെ വീഡിയോ ഉടൻ റിമൂവ് ചെയ്യപെടും ആരോ കോപ്പിറൈറ്റ് അടിച്ചു എന്ന് പോസ്റ്റുമായി രംഗത്ത് വന്നിരുന്നു. ഇത് അഹാന ആയിരിക്കുമെന്നായിരുന്നു മിക്കവരുടെയും വാദം. ഇപ്പോൾ വിശദികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി അഹാന കൃഷ്ണ.. ഇങ്ങനെ ആയിരുന്നു അഹാനയുടെ ആ പോസ്റ്റ്… എന്നെക്കുറിച്ച് നിർമ്മിച്ച @arjyou_- ന്റെ YouTube വീഡിയോ ആരോ റിപ്പോർട്ടുചെയ്‌തു ആ വ്യക്തി ഈ സ്റ്റോറി കാണുന്നുണ്ടെങ്കിൽ, അവന്റെ വീഡിയോയ്‌ക്കെതിരെ നിങ്ങൾ നൽകിയ പരാതി ദയവായി പിൻവലിക്കുക.

എനിക്ക് ഒരു പ്രശ്‌നമില്ലാത്ത കാലത്തോളം ആ വീഡിയോയിൽ വേറേ ആർക്കും പ്രശ്നമുണ്ടാവേണ്ട കാര്യമില്ല എനിക്ക് ഊഹിക്കാവുന്ന കാര്യങ്ങളിൽ നിന്ന് .. ഇത് ചെയ്തത് എന്റെ ഒരു അഭ്യുദയകാംക്ഷിയാണെന്ന് തോന്നുന്നില്ല … എന്റെ കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കുന്ന ആരോ ആകും അത് ചെയ്തിട്ടുണ്ടാവുക അയാൾ ദയവായി ആ പരാതി പിൻവലിക്കുക.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%