,

നടി ശരണ്യ ആനന്ദ് വിവാഹിതയായി; വിഡിയോ


സിനിമാ- സീരിയല്‍ താരം ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജന്‍ നായരാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആകാശഗംഗ 2, മാമാങ്കം എന്നിവയാണ് ശരണ്യ ആനന്ദിന്റെ ശ്രദ്ധേയമായ ചലച്ചിത്രങ്ങള്‍. മിനിസ്‌ക്രീനിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ശരണ്യ ആനന്ദ്. ഫാഷന്‍ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമായ ശരണ്യ സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചതും.മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തിയ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന് ചിത്രത്തിലൂടെയാണ് സിനമയിലെത്തിയത്. അച്ചായന്‍സ്, ചങ്ക്‌സ്, കപ്പുചീനോ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%