,

മകന്റെ ഓർമ്മകളിൽ വേദനിച്ച് ചക്കപ്പഴത്തിലെ സബീറ്റ ജോർജ്; നൊന്പരാമായി പോസ്റ്റ്


അമ്മായിഅമ്മയുടെ കുഞ്ഞു കുശുമ്പുകളും രസകരമായ കൗണ്ടറും ആയി ശ്രദ്ധനേടിയ കഥാപാത്രമാണ് ചക്കപ്പഴത്തിലെ ലളിത അമ്മയുടേത്. ലളിത അമ്മ എന്ന അമ്മ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സബീറ്റ് ജോർജ് ആണ്. ഇപ്പോഴിതാ സബീറ്റ ജോർജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് കുറിപ്പും ചിത്രം എല്ലാവരിലും സങ്കടം നിറക്കുകയാണ് – ‘എന്റെ ചെക്കൻ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് നാല് വർഷം. അമ്മയുടെ കണ്ണീർ തോർന്നിട്ടും. നാലുവർഷം മുമ്പ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടു പോയത് മാക്സ് ബോയ്. അതിനുശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയതുപോലെ ആയിട്ടില്ല നീയുമായി ഒത്തുചേരാൻ സർവ്വേശ്വരൻ ഒരു അവസരം തന്നാൽ ഒരു നിമിഷം പോലും ഞാൻ മനസ്സിലാവില്ല കാരണം നീ എന്റെ ജീവിതത്തിലെ നികത്താനാവാത്ത നഷ്ടമാണ് കാഴ്ച വാങ്ങിയതിനാൽ മമ്മിക്ക് കൂടുതലൊന്നും എഴുതാനാവില്ല ’-വേദനാജനകമായ മകനെക്കുറിച്ചുള്ള സബീറ്റയുടെ വാക്കുകളാണ് ഏവരിലും നൊമ്പരമായി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Leave a Reply

Your email address will not be published. Required fields are marked *