,

‘പലതും വെളിപ്പെടുത്താനുണ്ട്, ആളൂര്‍ വരട്ടെ’; മാധ്യമങ്ങളോട് ജോളി


ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി. കോഴിക്കോട്ട് മാധ്യമങ്ങളോടാണ് ജോളി ഇങ്ങനെ പ്രതികരിച്ചത്. ഇപ്പോള്‍ സമയമായിട്ടില്ലെന്നും ആളൂര്‍ സാര്‍ വരട്ടെ എന്നും ജോളി പറഞ്ഞു. അതേ സമയം, കൂടത്തായ് കേസ് അടിസ്ഥാനമാക്കി സിനിമ സീരിയല്‍ നിര്‍മ്മാണത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല. ജോളിയുടെ മക്കളുടെ പരാതിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം. ജോളി , ആന്റണി പെരുമ്പാവൂര്‍ , സീരിയല്‍ സംവിധായകന്‍ ഗീരിഷ് കോന്നി അടക്കം എട്ടു പേരാണ് എതിര്‍കക്ഷികള്‍. ഈ മാസം 25 ന് ഹാജരാകാനാണ് നോട്ടീസ് നാല് പ്രതികളാണ് കേസില്‍ ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികളില്ല. കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്റ്‌സും 22 മെറ്റീരിയല്‍ ഒബ്‌ജെക്ട്‌സും സമര്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോലി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.

What do you think?

1 point
Upvote Downvote

Total votes: 1

Upvotes: 1

Upvotes percentage: 100.000000%

Downvotes: 0

Downvotes percentage: 0.000000%