,

ഒരു സദാചാര പോസ്റ്റല്ല.. ആര്‍ക്കോ കിട്ടിയ വീഡിയോ വൈറലായതാണ്…പെങ്ങളുമാര‍്‍‍ക്ക് ഈ വീഡിയോ ഒരു ഗുണപാഠമാകട്ടെ


ഊണും ഉറക്കവുമില്ലാതെ മക്കൾക്ക് വേണ്ടി രാവന്തിയോളം പണിയെടുക്കുന്ന എല്ലാ മാതാപിതാക്കളും ഈ വീഡിയോ കാണണം. ഇത് എവിടെ നടന്നു എന്നുള്ള ചോദ്യം പ്രസക്തമല്ല. പക്ഷേ ഇത് തന്നെയാണ് നമ്മുടെ നാട്ടിലടക്കം എല്ലായിടത്തും ദിവസേന സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ പെൺമക്കൾ അവർ എത്ര വളർന്നു എന്നു അവർ അവകാശപ്പെട്ടാലും അവരെ തനിച്ചോ സുഹൃത്തുക്കളുടെ കൂടെയോ സ്ക്കൂളിലോ പുറത്തോ നിങ്ങൾ പോകാൻ അനുവദിക്കരുത്. അവരുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഒരു സംഘടനയും ഒരു ആപത്തു വന്നാൽ നമ്മുടെ കൂടെ ഉണ്ടാകില്ല എന്നുള്ള വലിയ സത്യം നാം മനസ്സിലാക്കിയേ പറ്റൂ. അതോടൊപ്പം എന്റെ ചെറുപ്പക്കാരായ അനിയൻമാരോട് പറയാനുള്ളത്, നിങ്ങളുടെ കുഞ്ഞു പെങ്ങളുടെ ശരീരത്തിൽ മറ്റൊരുത്തൻ തൊട്ടാൽ നിങ്ങൾക്ക് പൊള്ളുന്നതു പോലെ തന്നെ മറ്റുള്ളവർക്കും പൊള്ളും. പ്രേമം എന്നു പറയുന്നത് ശരീരം പങ്കുവെക്കാനുള്ള ലൈസൻസല്ല. പ്രേമിക്കുന്നതും പോരാഞ്ഞിട്ടു ശാരീരികമായി ചൂഷണം ചെയ്യുന്നതും പോരാഞ്ഞിട്ടു ഇതൊക്കെ മൊബൈലിൽ പകർത്തുന്നത് എന്ത് ഉദ്ദേശത്തോടെയാണ് സഹോദരാ? നിന്റെ പെങ്ങളുടേയോ മാതാവിന്റെയോ ഒരു മോശമായ വീഡിയോ കാണാനിടയായാൽ നിനക്കു സഹിക്കാൻ കഴിയുമോ?

എന്റെ കുഞ്ഞനുജത്തിമാരോട്: നിങ്ങളെന്തൊക്കെയോ ആയിത്തീർന്നെന്ന് സ്വയം കരുതുന്നുണ്ടെങ്കിൽ അതിൽ ഒരു ശതമാനം പോലും നിങ്ങൾക്ക് പങ്കില്ല. നിങ്ങൾക്ക് ജന്മം തന്ന മുതൽ നിങ്ങളീ കാണുന്ന വളർച്ചക്കും സൗന്ദര്യത്തിനും കഴിവിനും നൂറ് ശതമാനം കാരണക്കാർ നിങ്ങളുടെ മാതാപിതാക്കളാണ്. അവർ കഷ്ടപ്പെട്ടു പട്ടിണി കിടന്നു സമ്പാദിച്ചു സ്വർണത്തേക്കാൾ മൂല്യത്തോടെ സൂക്ഷിച്ചും സംരക്ഷിച്ചും ഒരു നിമിഷം ഇമവെട്ടാതെ കാത്തു സൂക്ഷിക്കുന്ന നിധിയാണ് നിങ്ങൾ. അങ്ങനെയുള്ള അമൂല്യമനിധിയായ നിങ്ങളെ ഒരു ദിവസം വഴിയിൽ കണ്ടുമുട്ടുന്ന നരമ്പുരോഗികളുടെ ആഗ്രഹത്തിനും വികാരത്തിനും മുന്നിൽ പണയം വെക്കാൻ എങ്ങനെ സാധിക്കുന്നു പെങ്ങമ്മാരേ? അത്രക്കും വിലയില്ലാത്ത വസ്തുവായിട്ടാണോ നിങ്ങൾ സ്വയം നിങ്ങളെ കാണുന്നത്? മാതാപിതാക്കളോട്: ദയവായി നിങ്ങൾ പൈസയുടെ പിറകേ ഓടരുത്.. മക്കളുടെ പിറകേ പോകൂ… നല്ല മക്കളേക്കാൾ വലിയ സമ്പത്ത് വേറൊന്നുമില്ല

What do you think?

1 point
Upvote Downvote

Total votes: 1

Upvotes: 1

Upvotes percentage: 100.000000%

Downvotes: 0

Downvotes percentage: 0.000000%