,

ഹെൽമറ്റില്ലാതെ വണ്ടിയോടിച്ചു, എസ്ഐയെക്കൊണ്ട് പിഴ അടപ്പിച്ച് നാട്ടുകാർ –വിഡിയോ


ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കാനാണ് പിഴത്തുക വർധിപ്പിച്ചതെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഈ വർധനവിനെതിരെ അമർഷം വ്യാപകമാണ്. പിഴ ആയിരവും പതിനായിരവും കടക്കുമ്പോൾ പല തരത്തിലാണ് ജനം പ്രതികരിക്കുന്നത്. നിയമ ലംഘനങ്ങൾ പിടിച്ചാൽ മാത്രം പോരാ, ഉദ്യോഗസ്ഥരും നിയമം പാലിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. അതിന്റെ ഏറ്റവും പുതിയ മാതൃകയാണ് ഉത്തർപ്രദേശിലെ റായ്ബറേലിയിലെ സംഭവം. ഹെൽമറ്റ് ധരിക്കാതെ ബൈക്കിലെത്തി വാഹന പരിശോധന നടത്തിയ ഉദ്യോഗസ്ഥനെയാണ് നാട്ടുകാർ തടഞ്ഞ് നിർത്തി പിഴ അടപ്പിച്ചത്. ഹെൽമറ്റ് ഇല്ലാതെ എത്തിയ യുവാവിൽ നിന്ന് 5000 രൂപ പിഴ ഈടാക്കിയതാണ് എസ്ഐക്ക് വിനയായത്. രോഷാകുലരായ നാട്ടുകാർ എസ്ഐയെ തടഞ്ഞുനിർത്തി പിഴ അടപ്പിക്കുകയായിരുന്നു. ഹെൽമറ്റ് ഇല്ലാത്തതിനും വാഹനത്തിന്റെ രേഖകൾ കൈവശമില്ലാത്തതിനുമാണ് എസ്ഐക്ക് സ്വന്തം പേരിൽ പിഴ എഴുതേണ്ടി വന്നത്. നേരത്തെ സീറ്റ്ബെൽറ്റ് ഇടാതെ വന്ന ആർടിഒയെ തടഞ്ഞു നിർത്തി നാട്ടുകാർ പിഴ അടപ്പിച്ചിരുന്നു. ഉദ്യോഗസ്ഥർ നിയമലംഘനം പിടിക്കാൻ കാണിക്കുന്ന ഉത്സാഹം നിയമം പാലിക്കുന്നതിലും കാണിക്കണം എന്നാണ് ജനം പറയുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%