,

വെറുപ്പിനും വിദ്വേഷത്തിനുമെതിരെ ‘മാസ്റ്റർ’ പാട്ടിൽ വിജയ്‌യുടെ രാഷ്ട്രീയം; വീഡിയോ


തമിഴ് സൂപ്പർ താരം വിജയ്‌യും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിക്കുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. ‘കുട്ടി കഥ’ എന്ന പേരിട്ടിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധാണ്. വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. മാസ്റ്റ‍ർ സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‌യെ ആദായ നികുതി ഉദ്യോഗസ്ഥർ‌ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പല രീതിയിലുള്ള വ്യാഖ്യാനങ്ങൾ സോഷ്യൽ മീഡിയയിലുണ്ടായി. തന്റെ സമീപകാല ചിത്രങ്ങളിലൂടെ സർക്കാരിനെതിരെ തുറന്നടിച്ച വിജയ്ക്കെതിരെയുള്ള പ്രതികാര നടപടിയാണ് ഇതെന്ന് ആരാധകർക്കിടയിൽ ചർച്ചയുണ്ടായി. ഇത് കൊണ്ടൊക്കെ തന്നെ മാസ്റ്റ‍റിലൂടെ വിജയ്‌യുടെ മറുപടിയുണ്ടാകും എന്ന് വിചാരിക്കുന്നവരും കുറവല്ല. കുട്ടി കഥ എന്ന ഗാനം വിദ്വേഷത്തിനെതിരെയായത് തികച്ചും യാദൃശ്ചികമാണോ എന്ന ചോദ്യം ബാക്കിയാണ്. ചിത്രം ഏപ്രിലിൽ പുറത്തിറക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിട്ടിരിക്കുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%